News Desk

2021-06-05 05:53:26 pm IST
മുംബൈ: നോര്‍ത്ത് മുംബൈയിലെ മാല്‍വാനിയില്‍ പതിനാറു വയസ്സുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ പതിനാറുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് വീട്ടില്‍ എത്തിയ കുട്ടിയ്ക്ക് ശാരീരിക ആസ്വസ്ഥതകളും ശക്തമായ വയറുവേദന അനുഭപ്പെട്ടു.  കാര്യം അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തെക്കുറിച്ച് വീട്ടുകാരോട് പറയുന്നത്. 

തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ആറുപേരെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. പ്രതികളായ ഏഴുപേര്‍ക്കെതിരെയും  ബലാത്സംഗം,  ഭീഷണിപ്പെടുത്തല്‍, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങല്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top