News Desk

2021-05-11 09:38:16 pm IST
പനാജി: ഗോവയില്‍ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുമണിക്കൂറിനിടെ 26 കൊവിഡ് രോഗികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. 

തിങ്കളാഴ്ച വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. സംഭവത്തിന്റെ വ്യക്തമായ കാരണം കണ്ടെത്താന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു.

കൊവിഡ് വാര്‍ഡുകളിലേക്ക് മതിയായ രീതിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്താത്തതാകാം മരണത്തിന് കാരണമായതെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രറഞ്ഞു. മെഡിക്കല്‍ ഓക്‌സിജന്റെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ വാര്‍ഡ് തിരിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

1,200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്. മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തില്‍ ക്ഷാമമുണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയുടെ മേല്‍നോട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോഡല്‍ ഓഫീസര്‍മാരുടെ മൂന്നംഗ സംഘം പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ നല്‍കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് രോഗികള്‍ക്ക് ദീന്‍ ദയാല്‍ സ്വസ്ത സേവ യോജന പ്രകാരമുള്ള ചികിത്സ ആനുകൂല്യങ്ങള്‍ നിരസിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top