News Desk

2021-04-18 03:44:17 pm IST
മസ്‌കത്ത്: ഒമാനില്‍ 72 മണിക്കൂറിനിടെ 3363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രോഗം സ്ഥിരീകരിച്ചവരുടെ ആകെ  എണ്ണം 1,80,031 ആയി. 57 പേര്‍ക്കാണ് മൂന്ന് ദിവത്തിനിടെ രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1878 ആയി ഉയര്‍ന്നു. 

ഒമാനില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,60,324 പേര്‍ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനിടെ 3479 പേരാണ് രോഗമുക്തരായത്.

96 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 823 പേര്‍ ആശുപത്രികളിലുണ്ട്. 261 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top