News Desk

2022-08-15 01:01:00 pm IST
ദോഹ:  75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. 

അതേസയം രാജ്യത്തെ എല്ലാം പൗരന്മാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. ജനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷയാണ് ഡല്‍ഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top