News Desk

2021-05-12 03:09:13 pm IST
മസ്‌കത്ത്: മസ്‌കത്തില്‍ കൊവിഡ് ബാധിതനായ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ഇഗ്നേഷ്യസ് (53) ആണ് മരിച്ചത്.  കുറച്ചു ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതകളെ  തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ബര്‍ക്കയിലെ സ്വന്തം താമസസ്ഥലത്ത് ഐസൊലേഷനില്‍ കഴിയവെയാണ് കുഴഞ്ഞു വീണത്. ഇരുപത്തിയഞ്ചു ദിവസം  മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് ഒമാനിലേക്ക് മടങ്ങിയെത്തിയത്.

ഭാര്യ: ശോഭ. മക്കള്‍:ആന്‍സണ്‍, ആന്‍മേരി. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Top