Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
തൊഴിലാളികളെ അടുത്തറിയാനും കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം ബദാർ കമ്യൂണിറ്റി ആരംഭിച്ചു.  സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ ഓഫിസേഴ്‌സ് ക്ലബ്ബിൽ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും റാസ് ലഫാൻ കമ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതിയും ചേർന്നാണ് സംരംഭത്തിന് തുടക്കമിട്ടത്.  

രാജ്യത്തിന്റെ വടക്കൻ മേഖലയിലെ തൊഴിലാളികൾക്കായാണ് സംരംഭം സമൂഹത്തിന്റെ വികസനത്തി‍ൽ പങ്കാളികളാകാൻ തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷ, ആരോഗ്യം, ആചാരങ്ങൾ, പാരമ്പര്യം, കമ്യൂണിറ്റി സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ബദാർ ലക്ഷ്യമിടുന്നത്. പരിശീലന പരിപാടികൾ, ബോധവൽക്കരണ ശിൽപശാലകൾ എന്നിവയിലൂടെയാണ് ലക്ഷ്യം കൈവരിക്കുന്നത്. 
Top