News Desk

2020-11-07 03:21:40 pm IST
ദോഹ: സംശയാസ്പദമായ സന്ദേശങ്ങളോടെയുള്ള ഇ-മെയിലുകളോട്, മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളോടും യാതൊരുവിധ കാരണവശാലും പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 

നിങ്ങളുടെ ബാങ്ക് കാര്‍ഡ് തടഞ്ഞുവെന്ന തരത്തിലും, മറ്റും സന്ദേശങ്ങള്‍ തട്ടിപ്പുസംഘം അയക്കാന്‍ സാധ്യതയുണ്ട്. ഇത്തരം വ്യാജമായ സന്ദേശങ്ങള്‍ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായുള്ളതാണ്. ഇത്തരം സന്ദേശങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചത്. കെണികളില്‍ ഇരകളായവര്‍ക്ക് പരാതി അറിയിക്കാനുള്ള നമ്പര്‍: 66815757, 2347444. ഇ-മെയില്‍ അയക്കാനുള്ള വിലാസം: cccc@moi.gov.qa  





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 ALSO WATCH 

Top