News Desk

2021-04-03 06:34:31 pm IST
ന്യൂഡല്‍ഹി:  ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഹോപ് ഷൂട്ട്‌സ് പച്ചക്കറിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ഹോപ് ഷൂട്ട്‌സ് ഇന്ത്യയില്‍ കൃഷി ചെയ്തുവെന്ന വാര്‍ത്ത വൈറലായിരുന്നു. ഈ പച്ചക്കറി ആദ്യമായി ഇന്ത്യയില്‍ കൃഷി ചെയ്യുന്ന കൃഷിക്കാരനാണ് ബീഹാര്‍ സ്വദേശിയായ അമരീഷ് സിംങ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അമരീഷ് ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യുന്നുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  

അമരീഷിന് ഇത്തരത്തില്‍ ഒരു കൃഷിയില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് അമരീഷ് ഹോപ് ഷൂട്ട്‌സ് കൃഷിചെയ്യുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തത്. വൈറലായ ട്വീറ്റിന് 20000ത്തിലേറെ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 

അമരീഷിന്റെ വാര്‍ത്തയറിഞ്ഞ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരന്‍ സംഘം അമരീഷ് സിംഗിന്റെ ഗ്രാമം സന്ദര്‍ശിച്ചു. അന്വേഷണത്തില്‍ പ്രദേശത്ത് ഇത്തരമൊരു വിള വളര്‍ത്തുന്നതായി കേട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അമരീഷിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 172 കിലോമീറ്റര്‍ അകലെയുള്ള നളന്ദ ജില്ലയിലാണ് വിളയെന്ന് അദ്ദേഹം പറയുകയുണ്ടായി. വാര്‍ത്താ സംഘം നളന്ദയിലേക്ക് പോയപ്പോള്‍ കൃഷി ഔറംഗാബാദിലാണെന്ന്  അദ്ദേഹം മാറ്റി പറയുകയുണ്ടായി. എന്നാല്‍ ഔറംഗാബാദില്‍ ഇത്തരത്തിലൊരു കൃഷിയില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോര്‍വാള്‍ ഡെയ്‌നിക് പറഞ്ഞു. അതേസമയം അമരീഷ് കറുത്ത അറിയും ഗോതമ്പും നേരത്തെ വളര്‍ത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top