News Desk

2021-02-27 01:52:24 pm IST
തൃശ്ശൂര്‍: മോദിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗിനെ ബി.ജെ.പി ഉള്‍ക്കൊള്ളുമെന്ന് ശോഭ സുരേന്ദ്രന്‍. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സി.പി.ഐ.എമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി. 

താന്‍ പറഞ്ഞത് ബി.ജെ.പി നിലപാടെന്നും തന്നെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്റെ തൂക്കം മുരളി നോക്കണ്ട. അച്ഛന്റെ കൈ പിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നതാണ് മുരളി. താന്‍ സാധാരണ കുടുംബത്തില്‍ നിന്ന് വന്നതാണ്. മുരളിയെപ്പോലെ അച്ഛന്റെ മേല്‍വിലാസം അല്ല തനിക്കുള്ളത്. ഭരണത്തില്‍ ഇരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രിയാണ് മുരളീധരനെന്നും ശോഭ പരിഹസിച്ചു. 

പാര്‍ട്ടിയില്‍ നേരത്തെ തന്നെ സജീവമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ആളുകള്‍ വേണം. അതാണ് ചെയ്യുന്നത്. മത്സരിക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിക്കേണ്ട സാഹചര്യമില്ല. നേതൃത്വത്തിന് കാര്യങ്ങള്‍ അറിയാം. മത്സരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും കരുതുന്നില്ലെന്നും ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും ശോഭ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top