ലഖ്നൗ: വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ പണവും സ്വര്‍ണവുമായി നവവധു മുങ്ങിയതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്കുശേഷം വരന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് വധു കടന്നുകളഞ്ഞത്.
അന്വേഷണത്തില്‍ പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കിയാണു വധു മുങ്ങിയതെന്നു വ്യക്തമായി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം നടന്നതെന്നാണ് വിവരം. ഷാജഹാന്‍പുര്‍ സ്വദേശിയായ 34കാരന് സഹോദരന്റെ ഭാര്യയാണ് ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തില്‍നിന്നുള്ള യുവതിയുമായി വിവാഹം തീരുമാനിച്ചത്.
ഇരു കുടുംബങ്ങളെയും അറിയുന്ന രണ്ടു പേര് ഇടനിലക്കാരാകുകയും ചെയ്തെന്നും വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടുകാര്‍ 30,000 രൂപയും വാങ്ങിയെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 12ന് ഫറൂഖാബാദിലായിരുന്നു വിവാഹം നടന്നത്.
വധുവിനൊപ്പം ഇവരെ പരിചയപ്പെടുത്തിയ രണ്ടു പേരെയും വീട്ടില്‍നിന്നു കാണാതായെന്നും പണവും സ്വര്‍ണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായും വരന്റെ വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH