News Desk

2021-03-19 11:31:10 am IST
ദോഹ: വിദേശ രാജ്യത്ത് നിന്നും കൊവിഡ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഖത്തറില്‍ എത്തിയാല്‍ ക്വാറന്റൈന്‍ ഇളവുകള്‍ ലഭിക്കില്ലെന്ന് വ്യക്തമാക്കി ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ യൂസുഫ് അല്‍ മസ്ലാമണി. കഴിഞ്ഞ ദിവസം അല്‍ റയ്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ഈ വിഷയത്തില്‍ ഖത്തറും മറ്റു രാഷ്ട്രങ്ങളുമായും കരാറുളില്ല. ഇക്കാര്യത്തില്‍ ടൂറിസം പ്രധാന വരുമാനമായി സ്വീകരിച്ച രാഷ്ട്രങ്ങള്‍ മാത്രമാണ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കുന്നത്. ഖത്തറില്‍ കൊവിഡ് പ്രതിദിന കേസുകള്‍ ഉയരാന്‍ കാരണം ജനങ്ങളുടെ അശ്രദ്ധ ഒന്ന് കൊണ്ട് മാത്രമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഡോക്ടര്‍ അല്‍ മസ്ലാമണി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top