Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

ഖത്തറിൽ ഏറ്റവും അധികം കാർ അപകടങ്ങൾ  നടക്കാൻ സാധ്യതയുള്ളത് അൽ ശഹാനിയയിലെന്ന് റിപ്പോർട്. ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റി എൻജിനീയറിങ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ വാഹനാപകടങ്ങൾ  ഭാവിയിൽ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്‌സിറ്റി രാജ്യത്തിൻറെ വിവിധ മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ചു ഇത്തരത്തിൽ പഠനം നടത്തിയത്. അൽ ശഹാനിയയിൽ കുറച്ചു കാലങ്ങളായി ഇത്തരത്തിൽ നിരവധി വാഹനാപകട കേസുകൾ രെജിസ്റ്റർ ചെയ്തു വരുന്നുണ്ട്.

രാജ്യത്തെ മറ്റിടങ്ങളിൽ വലിയ വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് ട്രക്ക് പോലുള്ള വാഹനപകടങ്ങളാണ് ഏറ്റവും അധികം രെജിസ്റ്റർ ചെയ്യപ്പെടുന്നത്. ഖത്തറിലെ വർധിച്ചു വരുന്ന ജനസംഖ്യ വാഹനാപകടങ്ങളെ വർധിപ്പിക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top