News Desk

2021-03-27 10:49:25 pm IST
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവല്‍രിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവല്‍കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക അല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഓഹരിവിറ്റഴിക്കല്‍ അല്ലെങ്കില്‍ വിറ്റഴിക്കാതിരിക്കല്‍ എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്, മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും വരും ദിവസങ്ങളില്‍ ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും. തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top