News Desk

2021-02-08 07:10:55 pm IST
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചു വിട്ട് നേതാക്കള്‍ കാശിക്ക് പോകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം തന്നെ അപ്രായോഗികമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചു, ഈ സാഹചര്യത്തില്‍ സി.പി.ഐ.എം പിരിച്ചുവിടണമെന്നാണ് തന്റെ അഭിപ്രായമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടു കൊണ്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം, രാജ്യത്തെയും ദേശീയതയെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടത്. പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോകട്ടെ, അണികളൊക്കെ ബി.ജെ.പിയിലേക്കും ദേശീയ പ്രസ്ഥാനങ്ങളിലേക്കും വരട്ടെ' കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് തന്റെ നിലപാട് വിശദീകരിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top