News Desk

2021-03-03 03:48:35 pm IST
ദോഹ: രാജ്യത്തെ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് സിഗ്‌നലുകളിലും ജംങ്ഷനുകളിലും കാണപ്പെടുന്ന നിരത്തുകളില്‍ മഞ്ഞ ബോക്‌സുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. 

അഞ്ഞൂറ് റിയാല്‍ പിഴയും മൂന്ന് പോയിന്റുകള്‍ കുറക്കുകയുമാണ് ഇതുമായി ബന്ധപ്പെട്ട ശിക്ഷയായി അധികൃതര്‍ കണക്കാക്കുന്നത്. ട്രാഫിക് ഗതാഗതം തടസ്സപ്പെടാന്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോവാനാണ് ഈ നിയമം കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 2017 മുതല്‍ക്കാണ് ഖത്തറില്‍ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top