തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്ക്, സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി.സംസ്ഥാനത്ത് നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റൈന് നടപടി വീണ്ടും തുടരും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് അനുസരിച്ച് പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. വാക്സിനേഷന്റെ എണ്ണവും വര്‍ധിപ്പിക്കും. ഇന്ന് ചേര്‍ന്ന കോര്‍-കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജോലി സ്ഥലങ്ങളില്‍ വെച്ച് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേസമയം, വാക്സിന് എടുക്കേണ്ട നൂറു പേരെങ്കിലും ജോലിസ്ഥലത്ത് ഉണ്ടാകണമെന്നും അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവര്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിര്‍ബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക