News Desk

2021-03-05 12:35:45 pm IST
കൊച്ചി: ദുല്‍ഖര്‍ സല്‍മാന് അബദ്ധം സംഭവിച്ച് ട്രാഫിക് നിയമം ലംഘിച്ചുവെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ ദുല്‍ഖറിനെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ട ട്രാഫിക് ഉദ്യോഗസ്ഥനായ ഹോം ഗാര്‍ഡ് ബിജി സംഭവത്തെക്കുറിച്ച് വിശദമാക്കി രംഗത്തെത്തി. 

ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. ദുല്‍ഖറിന് ഉണ്ടായ സംഭവം ആര്‍ക്കും ഉണ്ടാവാകുന്നതാണ്. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. എന്നാല്‍ കാര്യം മനസിലായപ്പോള്‍ ശരിയായ വഴിയിലൂടെ അപകടം സംഭവിക്കാതെ പെട്ടന്ന് തന്നെ പോവുകയാണ് ഉണ്ടായതെന്ന് ഹോം ഗാര്‍ഡ് ബിജി പറയുന്നു.

ദുല്‍ഖര്‍ നൂറ് ശതമാനം ട്രാഫിക് നിയമങ്ങള്‍ പാലിച്ചാണ് വാഹനം ഓടിച്ചത്. അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ബിജി വ്യക്തമാക്കി. തനിക്ക് ആദ്യം ദുല്‍ഖറാണെന്ന് മനസിലായില്ലെന്നും അദ്ദേഹം തിരിച്ച് ശരിയായ വഴിയിലൂടെ പോയപ്പോഴാണ് ദുല്‍ഖര്‍ സല്‍മാനാണെന്ന് മനസിലായത്. മേല്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും ബിജി പറയുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ദുല്‍ഖര്‍ സല്‍മാന്‍ കാറില്‍ ആലപ്പുഴ ഭാഗത്തുകൂടി കടന്ന് പോയത്. എറണാംകുളം ഭാഗത്തേക്കുള്ള കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ വാഹനം സിഗ്‌നല്‍ തെറ്റിച്ച് മറുവശത്തുകൂടെ കടന്ന് വന്നത്. 

തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ ബിജി കാര്‍ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയുമാണ് ഉണ്ടായത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചിത്. പോര്‍ഷെ കാറിന് പിന്നാലെ വരുന്ന യുവാക്കള്‍ കുഞ്ഞിക്ക എന്ന് വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top