News Desk

2021-03-08 01:27:10 pm IST
ദോഹ: 'ദോഹ, ഇസ്ലാമിക ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം' എന്ന പേരില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന കാംപെയിന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉല്‍ഘാടനം ചെയ്യും. 

വിദ്യാഭ്യാസ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങളും കാംപെയിന്റെ പ്രധാന പ്രയോജകരില്‍ പെടുന്നു. ഖത്തര്‍ ടി.വിയില്‍ ഇന്ന് പകല്‍ ലോഞ്ച് ചെയ്യുന്ന കാംപെയിനില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പ്രധാന പ്രഭാഷണം നിര്‍വഹിക്കും. 

ഭാവിയില്‍ ഇസ്ലാമിക ലോകത്തിന്റെ പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികള്‍ ദോഹ തലസ്ഥാനമായി സംഘടിപ്പിക്കുക എന്നതാണ് കാംപെയിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഒന്ന്. 

അതേസമയം, ഒമാന്‍ കവി ജമാല്‍ അല്‍ മുല്ലയുടെ പ്രത്യേക കവിത പാരായണ പരിപാടിയും ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയമാണ് തങ്ങളുടെ ട്വിറ്ററില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top