News Desk

2021-04-11 01:32:42 pm IST
കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേര് 'മോദി കോഡ് ഓഫ് കണ്ടക്ട്' അഥവ മോദിയുടെ പെരുമാറ്റചട്ടമെന്നാക്കി മാറ്റണമെന്ന് മമത പറഞ്ഞു.

വോട്ടെടുപ്പിനിടെ സി.ഐ.എസ്.എഫിന്റെ വെടിവെപ്പുണ്ടായ കുച്ച് ബിഹാറിലേക്ക് പ്രവേശനം വിലക്കിയ നടപടിയെ വിമര്‍ശിച്ചാണ് മമതയുടെ പരാമര്‍ശം.

കുച്ച് ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂര്‍ നേരം രാഷ്ട്രീയനേതാക്കള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ പ്രദേശം സന്ദര്‍ശിക്കുമെന്ന തന്റെ നിലപാട് ആര്‍ക്കും തടയാനാവില്ലെന്നും ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും മമത പറഞ്ഞു. 

മൂന്ന് ദിവസത്തെ നിരോധനം അവസാനിച്ചാല്‍ നാലാം ദിവസം കുച്ച് ബിഹാര്‍ സന്ദര്‍ശിക്കുമെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. വെടിവെയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളുമായി മമത ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചിരുന്നു.

വെടിവെയ്പ്പില്‍ സി.ഐ.ഡി അന്വേഷണവും മമത ബാനര്‍ജി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ കേന്ദ്ര സേനയുടെ വാദത്തിന് തെളിവുകളില്ലെന്നാണ് മമതയുടെ ആരോപണം. 

ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടായത്. കുച്ച്ബിഹാറില്‍ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിന് മുന്നില്‍ വരി നിന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top