News Desk

2021-05-19 01:25:52 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടണമെങ്കില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ നിരക്കില്‍ വലിയ അളവില്‍ കുറവ് വരണമെന്ന് ഹമദ് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി ചൂണ്ടിക്കാട്ടി. ഖത്തറിലെ കൊവിഡ് കേസുകള്‍ ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ മസ്ലാമണി പറഞ്ഞു. 

ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നത് സര്‍ക്കാര്‍ വളരെയധികം ആത്മവിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. ഇത്തരത്തില്‍ കൊവിഡ് നിരക്ക് തുടര്‍ന്നാല്‍ മെയ് 28 ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ വിഷമമുണ്ടാവില്ല. 

അതേസമയം, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ജനങ്ങള്‍ അശ്രദ്ധരാവാന്‍ അവസരമുണ്ടാക്കരുതെന്നും കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അല്‍ മസ്ലാമണി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top