News Desk

2021-03-30 09:26:42 pm IST
മസ്‌കത്ത്: ഒമാനില്‍ ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുമുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായി. 

കുറ്റാന്വേഷണ വിഭാഗവും ക്രിമിനല്‍ ഇന്‍വെസ്റ്റിക്കേഷന്‍സ് വിഭാഗവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇത്തരം കഴിവുണ്ടെന്ന പേരില്‍ ഇവര്‍ നിരവധി ആളുകളെ കബിളിപ്പിച്ചിരുന്നു. 

റോയല്‍ ഒമാന്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യംഅറിയിച്ചത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top