ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരംം ചര്‍ച്ച ചെയ്ത ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുടെ സുരക്ഷ, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയെയാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് വിമര്‍ശിച്ചത്.
സന്തുലിതമായ ഒരു സംവാദത്തിന് പകരം, അടിസ്ഥാനപരമായ വസ്തുതകളോ തെളിവുകളോ ഇല്ലാതെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെ അപലപിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ കുറിച്ചും അതിന്റെ സ്ഥാപനങ്ങളെ കുറിച്ചും ആക്ഷേപം ഉന്നയിക്കുകയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ ഇന്ത്യയിലുണ്ട്. ചര്‍ച്ചകള്‍ക്ക് വിധേയമായ സംഭവങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അഭാവമുണ്ടെന്ന ചോദ്യം ഉയരുന്നില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വംശജനും മൈദെന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവുമായ ഗുര്‍ച് സിങ് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചര്‍ച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് തിങ്കളാഴ്ച സംഘടിപ്പിച്ചത്. ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്സ്, ദ് സ്കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയില്‍ ഒപ്പുവെച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക