News Desk

2021-05-05 01:07:03 pm IST
ദോഹ: അടുത്തിടെയുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ദോഹയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദോഹയിലെ ബ്രൈറ്റ് ഫ്യുച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആണ് 2020-2021 അക്കാദമിക വര്‍ഷം തങ്ങളുടെ അവസാന പ്രവര്‍ത്തിവര്‍ഷമാണെന്ന് രക്ഷിതാക്കളെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ പതിനേഴിനായിരിക്കും സ്‌കൂളിന്റെ അവസാന പ്രവര്‍ത്തന ദിനം.

1996 ല്‍ സ്ഥാപിതമായ ബ്രൈറ്റ് ഫ്യുച്ചര്‍ സ്‌കൂള്‍ നിലവില്‍ വലിയ സാമ്പത്തിക നഷ്ടമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. വളരെയധികം ദുഖത്തോടെയാണ് ഇക്കാര്യം രക്ഷിതാക്കളുമായി മാനേജ്മെന്റ് ആശയവിനിമയം നടത്തത്തിയതെന്ന്  ഇതുമായി ബന്ധപ്പെട്ട കത്തില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top