Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: അറബ് ഇതര സമൂഹത്തിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി ഖത്തർ. സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിലെ കുട്ടികൾക്കാണ് ഈ സേവനം ലഭിക്കുന്നത്.  ഖാഫ് ഇസ്‌ലാമിക് മന്ത്രാലയമാണ് പ്രഥമ ഇഹ്‌സാൻ സ്‌കൂൾ തുടങ്ങിയത്. ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രി ഡോ.ഗെയ്ത് ബിൻ മുബാറക് അൽ ഖുവാരിയും വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മദിയും ചേർന്നാണ് ഉം ഗുവെയ്‌ലിനയിൽ സ്‌കൂൾ ഉദ്ഘാടനം ചെയ്തത്.

സാമ്പത്തിക പ്രശ്‌നങ്ങൾ, പ്രായം, പഠനം മുടങ്ങുക തുടങ്ങി പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യത്തെ അറബ് ഇതര കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങളും പഠനാന്തരീക്ഷവും പ്രദാനം ചെയ്യുകയാണ് സ്‌കൂളിന്റെ ലക്ഷ്യം.

2 ഷിഫ്റ്റുകളിലായി 400 കുട്ടികൾ വീതം 800 പേർക്കാണ് വിദ്യാഭ്യാസം നൽകുന്നത്. 36 ക്ലാസ് മുറികളാണുള്ളത്. അറബിക് ഭാഷ സംസ്സാരിക്കാത്ത കുട്ടികൾക്ക് കേംബ്രിജ് ഇംഗ്ലീഷ് പാഠ്യപദ്ധതിയിലുള്ള വിദ്യാഭ്യാസമാണ് നൽകുന്നതെന്ന് അൽ ഹമ്മദി പറഞ്ഞു. അറബ് പാഠ്യപദ്ധതിയിലുള്ള സ്‌കൂളും ഉടൻ തുടങ്ങും.

പഠനം പൂർത്തിയാക്കാൻ കഴിയാത്ത 354 കുട്ടികളും പുതിയ സ്‌കൂളിലുണ്ട്. ഇംഗ്ലീഷ്, അറബിക് ഭാഷയിലായിരിക്കും പഠനം.ഇതുവരെ 350 കുട്ടികളാണ് സ്‌കൂൾ പ്രവേശനത്തിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. റജിസ്‌ട്രേഷൻ നടപടികൾ തുടരുകയാണ്. അടുത്ത സെമസ്റ്ററിന് മുമ്പായി ഓഗസ്റ്റ് മധ്യത്തിൽ റജിസ്‌ട്രേഷൻ വീണ്ടും തുടങ്ങും. വിദ്യാർഥികളുടെ പഠന കഴിവ് വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി അടിസ്ഥാനമാക്കിയാണ് പാഠ്യപദ്ധതി.
Top