2021-05-24 04:21:57 pm IST
കൊച്ചി: രാജ്യത്തെ  പൗരന്മാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തുകൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു.

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആര്‍.ബി.ഐ അധികമായി നല്‍കിയ 54,000 കോടി രൂപ സൗജന്യ വാക്‌സിനേനായി ഉപയോഗിച്ചു കൂടെയന്നും കോടതി. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ വേണ്ടി വരുന്നത് ഏകദേശം 34,000കോടി രൂപയാണെന്നും കോടതി പറഞ്ഞു. വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ്  കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. 

എന്നാല്‍ ഇത് നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാക്‌സിനുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ ഏറ്റെടുത്ത കേസും മറ്റു ചില പൊതുതാത്പര്യ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top