News Desk

2021-05-04 03:28:56 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഒഴിവാക്കാനുള്ള ഏക മാര്‍ഗം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പാലിച്ചു വേണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഉദാസീനത നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊല്ലുകയാണെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍, നിലവില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഏറ്റവും ഒടുവില്‍ മാത്രമേ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് രാജ്യം പോവുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സമയമായെന്ന് കോടതികള്‍ തന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. രാജ്യത്ത് കൊവിഡ് അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സി.എ.ഐ.ടി) ആവശ്യപ്പെട്ടിരുന്നു. കൊവിഡിന്റെ ശൃംഖല തകര്‍ക്കാന്‍ ലോക്ക്ഡൗണിനെ സാധ്യമാകൂവെന്നും സി.എ.ഐ.ടി പറഞ്ഞിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top