News Desk

2021-06-10 11:07:56 pm IST
ലക്‌നൗ: പീഡനങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന വിചിത്ര ഉപദേശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മിഷന്‍ അംഗം മീന കുമാരി. പീഡന കേസുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ഉള്ള ചോദ്യത്തിനോടു പ്രതികരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.

'പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കരുത്. കാരണം അവര്‍ ആണ്‍കുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരുമായി ഒളിച്ചോടുകയും ചെയ്യും. പെണ്‍മക്കള്‍ക്ക് മൊബൈല്‍ നല്‍കരുതെന്നു മാതാപിതാക്കളോട് അഭ്യര്‍ഥിക്കുന്നു. അഥവാ നല്‍കിയാല്‍, ഫോണ്‍ പതിവായി പരിശോധിക്കണം. മാതാപിതാക്കളും സമൂഹവും പെണ്‍മക്കളെ നിരീക്ഷിക്കണം. അവര്‍ എവിടേക്കാണു പോകുന്നതെന്നും ഏത് ആണ്‍കുട്ടികളോടൊപ്പമാണ് ഇരിക്കുന്നതെന്നും നോക്കണം. പെണ്‍കുട്ടികള്‍ അവരുടെ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കും, പിന്നീട് ഒളിച്ചോടും.' മീന കുമാരി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top