News Desk

2021-05-05 12:25:49 pm IST
ഹരിപ്പാട്: പാല്‍ തൊണ്ടയില്‍ കുടുങ്ങി എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ് മരിച്ചത്.

പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശേഷിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. 

ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നാണ്  രാമപുരത്തെ വീട്ടില്‍ കൊണ്ടുപോയത്. കുഞ്ഞിന് നല്‍കിയ പരിചരണത്തില്‍ തൂക്കം 1.100 കിലോയില്‍ നിന്നും 1.400 കിലോയിലേക്ക് ഉയരുകയും ചെയ്തിരുന്നു. 

ഒന്നര വര്‍ഷം മുന്‍പ് സുധര്‍മയുടെയും ഭര്‍ത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രന്റെയും 35 വയസ്സുള്ള  മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്ന് ഇരുവരും ആഗ്രഹിച്ചത്. അങ്ങനെയാണ് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചത്‌.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top