News Desk

2021-04-09 05:54:22 pm IST
ഭോപ്പാല്‍: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദേശങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് രോഗിയെക്കൊണ്ടുപോകുന്ന ആംബുലന്‍സ് വഴിയോരത്തുനിര്‍ത്തി അതില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്ന ഒരു വീഡിയോ വൈറലാവുകയാണ്. ഭോപ്പാലിലാണ് സംഭവം.

സഹ്‌ദോല്‍ ജില്ലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പി.പി.ഇ കിറ്റ് ധരിച്ചുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ തന്റെ മാസ്‌ക് പോലും കൃത്യമായി ധരിച്ചിട്ടില്ലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മാസ്‌ക് താടിയിലേക്ക് താഴ്ത്തിവെച്ചാണ് ആരോഗ്യപ്രവര്‍ത്തകന്‍ ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്നത്. നിങ്ങള്‍ കൊവിഡ് രോഗിയെ കൊണ്ടു പോവുകയല്ലേ, മാസ്‌ക് നേരെയിടൂ എന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ ഇയാളോട് ചോദിക്കുന്നുണ്ട്. അപ്പോഴാണയാള്‍ മാസ്‌ക് നേരെയിടുന്നത്. തനിക്ക് കൊവിഡ് ഇല്ലെന്നും താന്‍ രോഗിയെ കൊണ്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ആരോഗ്യപ്രവര്‍ത്തകന്‍ മറുപടി നല്‍കുന്നത്.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള പത്തു സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. നിലവിലെ ആശങ്കാജനകമായ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നുള്ള ഇത്തരം വീഴ്ചകള്‍ തള്ളിക്കളയാനാകില്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top