News Desk

2020-07-09 02:08:24 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് രോഗികള്‍ക്ക് അതിജീവനത്തിന്റെ ഊര്‍ജ്ജം പകര്‍ന്ന് ശ്രദ്ധേയനാവുകയാണ് മലയാളി നഴ്‌സായ മലപ്പുറം വളാഞ്ചേരി സ്വദേശിയായ സവാദ് നടക്കാവില്‍. 

ഖത്തര്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സ് വിഭാഗത്തില്‍ നഴ്സായി ജോലി ചെയ്യുകയാണ് സവാദ്. റെഡ് ക്രസന്റിന്റെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിലായിന്നപ്പോള്‍ നിരവധി പേര്‍ക്കാണ് സവാദ് ആശ്വാസമായത്.  

രോഗികള്‍ക്ക് ആര്‍ക്കെങ്കിലും അടിയന്തര പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കാനായിരുന്നു സവാദിനെ നിയോഗിച്ചിരുന്നത്. കൊവിഡ് രോഗം വന്നാല്‍ ജീവിതം നശിച്ചു എന്നു കരുതിയിരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ പിന്തുണ വലിയ കരുത്താണ് നല്‍കുന്നത്. 

സവാദിന്റെ മാനസികമായ പിന്തുണകൊണ്ടുകൂടിയാണ് നിരവധി കൊവിഡ് രോഗികള്‍ ആത്മവിശ്വത്തതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. രാത്രി ഡ്യൂട്ടിക്കിടെ കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സവാദിന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഡ്യൂട്ടി തുടങ്ങിയ നാള്‍ മുതല്‍ വീട്ടിലും അകലം പാലിച്ചിരുന്നതിനാല്‍ ഭാര്യ ഷിനുവിനു രോഗം പകര്‍ന്നില്ല എന്നത് സവാദിന്റെ ജാഗ്രതയെയാണ് പ്രതിഫലിപ്പിക്കുന്നത്.  

കൊവിഡ് ഡ്യൂട്ടിസമയത്ത് രോഗികള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ആംബുലന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ ഓഫിസര്‍മാരും ഉറ്റസുഹൃത്തുക്കളും അയല്‍വാസികളുമെല്ലാം സഹായത്തിന് ഒപ്പമുണ്ടായിരുന്നെന്ന് സവാദ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. 

ALSO WATCH 


Top