Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2020-01-23 07:47:54am IST
തിരുവനന്തപുരം: താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. 

'ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍.എസ്.എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട്'  അദ്ദേഹം പറഞ്ഞു.

എന്നാൽ അവരുടേ ദേശസങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍.എസ്.എസിൽ  നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിച്ച് കണ്ണൻ ഗോപിനാഥന്‍ ഐ.എ.എസ് പദവി രാജി വെച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ശക്തമായ നിലപാടാണ് കണ്ണന്‍ ഗോപിനാഥന്‍ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ  പ്രത്യക്ഷ സമരം നടത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

 
 
 
Top