News Desk

2021-04-01 01:13:32 pm IST
കൊല്ലം: കേരളത്തില്‍ ഇടതു പക്ഷത്തിന്റെ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്ന് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്കും താല്‍പര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഒറ്റ സ്ഥലത്ത് കോണ്‍ഗ്രസ് ഇല്ല. വേറൊരിടത്തും ഇല്ലാത്തത് കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് നേതാക്കള്‍ ഇവിടേക്ക് വരുന്നത്. പല സ്ഥലങ്ങളിലും അവസാനിച്ചു. ഇവിടെയെങ്ങാനും കിട്ടിയാലോ എന്ന് കരുതിയാണ് ഇവിടേക്ക് വരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് അവര്‍ക്ക് പറയുവാനുള്ളതെന്നും ഇത് കുറേ തവണ കേട്ടപ്പോള്‍ ഒരിക്കല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ ഒന്നു രാജിവെച്ചൂടേയെന്ന് താനും ആവശ്യപ്പെട്ടതായി ഇന്നസെന്റ് പറഞ്ഞു. 

'ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ' എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചതെന്നും  ഇന്നസെന്റ് പറഞ്ഞു. 

മുകേഷിനെ എല്ലാവരും വിജയിപ്പിക്കണമെന്നും അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണമെന്നും ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top