News Desk

2021-11-25 07:35:04 pm IST
തിരുവനന്തപുരം: റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ ജോലി രാജി വെച്ച് പോകണമെന്ന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി വിമര്‍ശനം. കഴിവുള്ള ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൃത്യമായി നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നേരത്തെ അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തകര്‍ന്നതിനാരാണ് ഉത്തരവാദിയെന്നും കോടതി ചോദ്യമുന്നയിച്ചു.

കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top