2021-04-07 11:30:14 pm IST
മസ്‌കത്ത്:  ഒമാനില്‍ റോങ്ങ് സൈഡിലൂടെ വാഹനമോടിക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയില്ലെതെ മറ്റുള്ളവരുടെ വാഹനം ഓടിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടി. റോങ്ങ് സൈഡിലൂടെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരക്കാര്‍ക്ക് 3 മാസം വരെ തടവോ, 500 റിയാല്‍ വരെ പിഴയോ, രണ്ടും കൂടി ഒരുമിച്ചോ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ബോധപൂര്‍വം റോങ്ങ് സൈഡിലൂടെ വാഹനം ഓടിക്കുന്നവര്‍ക്കാണ് നടപടികള്‍ ബാധകമാകുക. 

ഇതിന് പുറമെ കൃത്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇല്ലാതെ മറ്റുള്ളവരുടെ വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെയും നടപടി സ്വീകരിക്കും. അതിന് 10 ദിവസം വരെ തടവും, 300 റിയാല്‍ വരെ പിഴയും ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

Top