Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 . 6 മില്യൺ കുഞ്ഞുങ്ങൾക്ക് നേത്ര ചികിത്സ നല്കാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്. ഖത്തർ ഡെവലപ്പ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലാണ് ഇതിവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

2020 ഓട് കൂടി ഇരു രാഷ്ട്രങ്ങളിലെയും പിന്നാക്കം നിൽക്കുന്ന കുഞ്ഞുങ്ങളുടെ നേത്ര ചികിത്സക്ക് ആവശ്യമായ സഹായം പൂർത്തീകരിക്കാനാണ് ഖത്തർ ഡെവലപ്പ്‌മെന്റ് ഫണ്ട് അധികൃതർ ആലോചിക്കുന്നത്.

ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് സംഘത്തിന് പുറമെ നേത്ര ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഖത്തർ സംഘടനയായ ഖത്തർ ക്രിയേറ്റിങ് വിഷൻ, ഇന്റർനാഷ്ണൽ ഏജൻസി ഫോർ പ്രേവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ്സ് എന്നീ സംഘങ്ങളും ഇതിനായി അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇതിനോടകം ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളിൽ അഞ്ചര മില്യൺ കുഞ്ഞുങ്ങൾക്ക് ആവശ്യമായ നേത്ര ടെസ്റ്റുകൾ പദ്ധതിയുടെ ഭാഗമായി നടത്തിക്കഴിഞ്ഞെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അധികൃതർ അറിയിച്ചു.  

Top