News Desk

2021-03-24 02:19:30 pm IST
ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാനുമായി സൗഹൃദം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെതായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി മോദി. പാകിസ്ഥാന്‍ ദേശീയ ദിനാചരണത്തോട് അനുബന്ധച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് അയച്ച കത്തിലാണ് മോദി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

പാകിസ്ഥാനില്‍ ചൊവ്വാഴ്ചയാണ് ദേശീയ ദിനാഘോഷം നടന്നത്. ദിനത്തോട് അനുബന്ധിച്ച് പാകിസ്ഥാനിലെ എല്ലാ ജനങ്ങള്‍ക്കും ആശംസ അറിയിക്കുന്നതായും മോദി കത്തില്‍ അറിയിച്ചു. 

ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ പാകിസ്ഥാനുമായി നല്ല സുഹൃദ്ബന്ധത്തിലായിരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഭീകരതയും ശത്രുതയും ഇല്ലാത്തെ വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്. മോദി കത്തില്‍ കുറിച്ചു. കൊവിഡ് വെല്ലുവിളികളെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍, പാകിസ്ഥാനിലെ ജനത എന്നിവര്‍ക്ക് മോദി ആശംസകള്‍ അറിയിച്ചു. എല്ലാവര്‍ഷവും അയക്കുന്ന പതിവ് കത്തിണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ മെച്ചപ്പെട്ട മുന്നേറ്റമാണ് കാണുന്നത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിച്ചത് നല്ല ബന്ധത്തിന്റെ സൂചന നല്‍കുന്നുണ്ട്. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗല പറഞ്ഞു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top