News Desk

Indian-origin Parag Agarwal became theTwitter new CEO854

2021-11-30 11:06:06 am IST
കാലിഫോര്‍ണിയ: ട്വിറ്ററിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സി രാജിവച്ചു. ഇതേതുടര്‍ന്ന് സി.ഇ.ഒ ആയി ചുമതലയേറ്റ് ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍. 2011ലാണ് പുതിയ സി.ഇ.ഒ പരാഗ് അഗ്രാവല്‍ ട്വിറ്ററില്‍ എത്തിയത്. ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് പരാഗ്. 

2017 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി ജോലി ചെയ്യുകയാണ് പരാഗ്. ഐ.ഐ.ടി ബോംബേയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും പരാഗ് സ്വന്തമാക്കിയിട്ടുണ്ട്.

ട്വിറ്ററിനെ പുതിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് നയിക്കാന്‍ പരാഗ് അനുയോജ്യനാണെന്നും പരാഗില്‍ വിശ്വാസമുണ്ടെന്നും ജാക്ക് ഡോര്‍സി തന്റെ വിടവാങ്ങല്‍ കത്തില്‍ പറഞ്ഞു. 

പരാഗ് ട്വിറ്റര്‍ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യന്‍ വംശജരെന്ന അപൂര്‍വ്വതയുമുണ്ട്. ഗൂഗിള്‍- ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെന്‍, ഐ.ബി.എമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവരുടെ പട്ടികയിലേക്കാണ് പരാഗും എത്തുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top