Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |
മക്ക : സ്വതന്ത്ര രാഷ്ട്രപദവി പലസ്തീൻ ജനതയുടെ അവകാശമാണെന്ന് ഇസ്‌ലാമിക രാഷ്ട്ര ഉച്ചകോടി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നടപടിയെ അപലപിച്ചു. ‘ഭാവിക്കായി കൈകോർത്ത്’ എന്ന പ്രമേയത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ മക്കയിലാണ് ഇസ്‌ലാമിക സഹകരണ കൗൺസിൽ (ഒഐസി) ഉച്ചകോടി നടന്നത്. 

പലസ്തീനിൽ സമാധാനം കൈവരിക്കുക എന്നതാണ് ഒഐസിയുടെ മുഖ്യ അജൻഡയെന്നും വിവിധ ഇസ്‌ലാമിക രാഷ്ട്രനേതാക്കൾ വ്യക്തമാക്കി. യുഎഇ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച ഉച്ചകോടി, നാവിക സുരക്ഷാ ഉറപ്പാക്കേണ്ടത് മേഖലാ, രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി. 
Top