News Desk

2021-03-18 10:10:40 pm IST
ടെല്‍ അവീവ്: ടെല്‍ അവീവിലെ ഹബീമ ചത്വരത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്‌ന പ്രതിമ സ്ഥാപിച്ച് അജ്ഞാതര്‍. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് നഗരത്തില്‍ നിന്ന് കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് മുനിസിപ്പല്‍ അധികൃതര്‍ തന്നെ പ്രതിമ പ്രദേശത്ത് നിന്ന് എടുത്തുമാറ്റുകയായിരുന്നു.

ഇസ്രായേലി നായകന്‍ എന്നെഴുതിയ ബോര്‍ഡും പ്രതിമയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ മുഖസാദൃശ്യമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവുമുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പ്രതിമ നിര്‍മ്മിച്ചയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതിമ വിവാദമായിരിക്കുന്നത്. നെതന്യാഹുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top