News Desk

2021-02-12 12:20:30 pm IST
കാസര്‍കോട്: ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന്‍ രംഗത്ത്. തട്ടിപ്പ് കേസില്‍ തന്നെ കുടുക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കമറുദ്ദീന്‍ ആരോപിച്ചു.

തന്റെ അറസ്റ്റ് പ്രഖ്യാപിച്ചതോടെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്നും ഒരാളെ പിടിക്കാന്‍ കേരള പൊലീസ് വിചാരിച്ചാല്‍ കഴിയില്ലേയെന്നും കമറുദ്ദീന്‍ ചോദിച്ചു. 

പൂക്കോയ തങ്ങളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. നിങ്ങളെ മാത്രമാണ് അവര്‍ക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും കമറുദ്ദീന്‍ അവകാശപ്പെട്ടു. 

എം.എല്‍.എ ജയിലിലായത് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കമറുദ്ദീന്റെ അവകാശവാദം. ആര് നിന്നാലും ഭൂരിപക്ഷം കൂടുമെന്നും രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും കമറുദ്ദീന്‍ വ്യക്തമാക്കി. 

വഞ്ചനാ കേസില്‍ പെട്ട് 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ പുറത്തിറങ്ങിയത്. ആകെയുള്ള 148 കേസുകളിലും ജാമ്യം കിട്ടിയതോടെയായിരുന്നു ജയില്‍ മോചനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top