News Desk

2021-04-14 04:54:42 pm IST
തിരുവനന്തപുരം: സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആരുടെയും കാശ് കൈപ്പാറ്റത്തതിന്റെ കൃതാര്‍ത്ഥതയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ ആര്‍ക്കും അത് പരസ്യമായി പറയാമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിതൃവാല്‍സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചുമാണ് ഇടപെട്ടിരുന്നതെന്നും, ഇതില്‍ തനിക്കുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു. സഖാവ് കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയരായാണ് എപ്പോഴും പെരുമാറിയത്. ഇതില്‍ നിസ്സീമമായ നന്ദിയെന്നും ജലീല്‍ പറഞ്ഞു.

ജലിലീന്റെ ഫേസ്ബുക്ക് പോസ്റ്റ്





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top