Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ബെംഗളൂരു: യുഎസിലെ ടര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു. ടെക്സാസില്‍ വിദ്യാര്‍ഥിയായിരുന്ന അജയ് കുമാര്‍ കൊയ്യാലമുടി(24) യാണ് മുങ്ങിമരിച്ചത്. കര്‍ണാടകത്തിലെ റായ്ച്ചുര്‍ സ്വദേശിയാണ്.

ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജയ് കുമാര്‍ മുങ്ങിമരിച്ചത്.ടെക്സാസിലെ ആര്‍ലിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. അജയിന്റെ ഭൗതികശരീരം വ്യാഴാഴ്ച നാട്ടിലെത്തിക്കും.

Top