Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
കേരളം 2018ലെ മഹാ പ്രളയത്തിന് ശേഷം സമാനമായ അവസ്ഥയയിലൂടെ വീണ്ടും കടന്നുപോകുകയാണ്. അതി രൂക്ഷമായ മഴക്കെടുതി നേരിടുന്ന കേരളത്തെ നാളെ വീണ്ടും അതിജീവനത്തിന്റെ പാതയിലേക്ക് എത്തിക്കനായി സംഭാവനകൾ നൽകാനാണ് മുഖ്യമന്ത്രിയുടെ കീഴിൽ  ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത്. ദുരിതമനുഭവിക്കുന്നവര്‍ക്കായി നമുക്ക് കഴിയുന്ന സഹായം ഇതിലൂടെ നല്കാൻ കഴിയും.

എന്നാൽ ഈ വർഷത്തെ മഴക്കെടുതി ആരംഭിച്ചപ്പോൾ മുതൽ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിൽ  സംഭാവന ചെയ്യരുതെന്നും സംഭാവനകൾ വഴിമാറ്റിയാണ് ചിലവഴിക്കുന്നതെന്നും വ്യാജ പ്രചാരണങ്ങൾ ഉയര്ന്നുവന്നിരുന്നു.അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നതെന്നും അധികൃതർ വ്യക്തമാകുന്നുണ്ട്.

ദുരിതത്തിൽ അകപെട്ടവർക്ക് നേരിട്ട് സഹായം എത്തിക്കാൻ കഴിയാത്തവര്ക്ക്  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി വഴി സഹായങ്ങൾ നൽകാം. എന്നാൽ രാഷ്ട്രീയം മുൻനിർത്തി നടത്തുന്ന  ചില വ്യാജ പ്രചാരണങ്ങൾ കാരണം പ്രവാസി മലയാളികൾ ഉൾപ്പടെ ദുരിതാശ്വാസ നിധിയിൽ സഹായം നൽകുന്നത് ഒഴിവാക്കിയിരിക്കുകയാണ്.

രാഷ്ട്രീയപരമായ ചിന്തകൾക്ക് അപ്പുറം നാം ഒന്നിച്ചുമുന്നോട്ട് പോകേണ്ട സമയമാണിത്. അതിനാൽ തന്നെ നമ്മുടെ സഹോദരങ്ങൾക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള സഹായങ്ങൾ നൽകുക. വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക.

Please contribute generously to Chief Ministers Disaster Relief Fund (CMDRF)

Account name: CMDRF
Account number: 67319948232
IFSC: SBIN0070028
Bank: SBI City branch, TVM
SWIFT CODE -SBININBBT08


ഈ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‍ബുക്ക് പോസ്റ്റ് :  ഫേസ്‍ബുക്ക് പോസ്റ്റ്



Top