News Desk

2021-02-27 07:42:16 pm IST
ന്യൂഡല്‍ഹി: മുസ്ലീംലീഗിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്നും അവരുമായി ഒരു ബന്ധത്തിനും ബി.ജെ.പി തയ്യാറല്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. 

വിഷയത്തില്‍ ശോഭാ സുരേന്ദ്രന്‍ നല്‍കിയ പ്രസ്താവന എന്താണെന്ന് അറിയില്ലെന്നും അത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രഹ്ലാദ് ജോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ കശ്മീരില്‍ പി.ഡി.പിയെ സ്വീകരിച്ചപോലെ മുന്നണിയുടെ ഭാഗമാക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. 

താന്‍ മുസ്ലിം ലീഗിനെ സംബന്ധിച്ച് പറഞ്ഞ നിലപാട് എന്നത് ഭാവി കേരളത്തില്‍ ഭരണകൂടത്തിന് നേതൃത്വം കൊടുക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ നിലപാടാണ്. ആ നിലപാടില്‍ എന്താണ് തെറ്റുള്ളതെന്നും ശോഭ ചോദിച്ചു.മുസ്ലിം ലീഗിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു. നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH 
Top