News Desk

2021-02-27 07:29:36 pm IST
ചെന്നൈ: ബി.ജെ.പിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം മരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായി രാഹുല്‍ ഗാന്ധി. തൂത്തുക്കുടിയിലെ വി.ഒ.സി കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെക്കൊണ്ട് ഉപകാരമുള്ളത് അദ്ദേഹത്തെ വെച്ച് പണമുണ്ടാക്കുന്ന കോര്‍പറേറ്റുകള്‍ക്ക് മാത്രമാണെന്നും  ആര്‍.എസ്.എസ് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയെ നശിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുക, ആളുകളെ കൊല്ലുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവയെല്ലാം പ്രശ്നമാണെന്നും മോദിയെക്കൊണ്ട് പാവങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്സഭ, പഞ്ചായത്തുകള്‍, ജുഡീഷ്യറി, സ്വതന്ത്ര മാധ്യമങ്ങള്‍ എന്നിവയ്ക്ക് നേരെ കഴിഞ്ഞ ആറുവര്‍ഷമായി ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

പണവും അധികാരവും ഉപയോഗിച്ച് ബി.ജെ.പി മറുപക്ഷത്തുള്ള എം.എല്‍.എമാരെ വേട്ടയാടുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ഒഴുക്കിയ പണത്തെക്കുറിച്ചൊക്കെ തനിക്കറിയാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top