News Desk

2021-04-29 03:50:32 pm IST
ന്യൂഡല്‍ഹി: പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് കാംപയിന്‍ ബ്ലോക്ക് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്. ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ സംഭിവിച്ചതാണെന്ന വിശദീകരണവുമായാണ് ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നുത്.

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് വിലക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു വന്നതോടെയാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. മഹാമാരിയുടെ കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ തടയുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്നാണ് മോദി രാജിവെയ്ക്കണമെന്ന ഹാഷ്ടാഗ് സജീവമായത്. ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനസ്ഥാപിച്ചിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു.

പല കാരണങ്ങളാല്‍ ഫെയ്സ്ബുക്ക് ഹാഷ്ടാഗുകള്‍ നിരോധിക്കാറുണ്ട്. ചിലത് ബോധപൂര്‍വ്വം ചെയ്യുന്നതും ചിലത് നിലവില്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സാങ്കേതികമായി തനിയേ ബ്ലോക്ക് ആവുന്നതുമാണ്. നിലവില്‍ ഹാഷ്ടാഗുമായി ബന്ധപ്പെട്ട് വന്ന ഉള്ളടക്കം കാരണമാണ് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഹാഷ്ടാഗ് കാരണമല്ലെന്ന് ഫേസ്ബുക്ക് വക്താക്കള്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top