News Desk

2021-04-12 05:45:22 pm IST
തിരുവനന്തപുരം:  സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നുവെന്ന് മന്ത്രി കെ. കെ ശൈലജ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടന്‍ പുറത്തിറക്കും.  

പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുപരിപാടികളില്‍ സദ്യ പാടില്ല, പാക്കറ്റ് ഭക്ഷണം നല്‍കണം. ഹോട്ടലുകളും കടകളും രാത്രി ഒമ്പത് മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. പൊതുപരിപാടികളില്‍ 200 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ പരമാവധി പാഴ്‌സല്‍ നല്‍കാന്‍ ശ്രമിക്കണം. പകുതി സീറ്റുകളില്‍ മാത്രമെ ഹോട്ടലുകളില്‍ ആളുകളെ പ്രവേശിക്കാന്‍ പാടുള്ളു. രണ്ട് മണിക്കൂറില്‍ കൂടുതല്‍ പൊതുപരിപാടികള്‍ നടത്താന്‍ പാടില്ല.  മെഗാ ഷോപ്പിങ് ഫെസ്റ്റിവെല്ലുകള്‍ നിരോധിച്ചു.  അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 100 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top