News Desk

2021-03-10 06:27:11 pm IST
മലപ്പുറം: എം.എസ്.എഫ് നേതാക്കള്‍ വരെ ആശംസ അറിയിച്ചെന്ന് വ്യക്തമാക്കി മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനു. മണ്ഡലത്തില്‍ നടക്കുന്നത് അനാവശ്യ തെരഞ്ഞെടുപ്പാണെന്നും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് കൂടിയായ സാനു പറഞ്ഞു. 

രണ്ടാം അങ്കമാണ് ഇത്തവണത്തേത്. ഒരു ന്യായവുമില്ലാതെ ജനങ്ങളുടെ മേല്‍ ഒരു തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയാണെന്നും വോട്ട് ചെയ്ത് അയച്ച ജനങ്ങളോട് വിശ്വാസവഞ്ചന നടത്തുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും വി.പി സാനു പറഞ്ഞു. കൊവിഡ് കാരണം നട്ടെല്ലൊടിഞ്ഞ രാജ്യത്തെ ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു നിലപാടും പ്രഖ്യാപിക്കാത്ത ബജറ്റ് സമയത്താണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതെന്നും സാനു വിമര്‍ശിച്ചു. 

സി.എ.എ, കര്‍ഷക സമരം എന്നീ ദേശീയ വിഷയങ്ങള്‍ നടന്ന സമയത്ത് മുന്നില്‍ നിന്ന് നയിക്കുമെന്ന് പറഞ്ഞുപോയവരെ കണ്ടിട്ടില്ല.മാറ്റം മലപ്പുറത്തെ ജനത ആഗ്രഹിക്കുന്നുണ്ടെന്നും സാനു പ്രതികരിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ 2,60,153 വോട്ടിനാണ് സാനു മലപ്പുറത്ത് പരാജയപ്പെട്ടത്. നിയമസഭയിലേക്ക് മത്സരിക്കുന്നതിനായാണ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top