News Desk

2021-03-15 04:44:02 pm IST

ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിനെ ആഭ്യന്തര യുദ്ധത്തിലേയ്ക്ക് നയിച്ചതായി ലികുഡ് പാര്‍ട്ടി മുന്‍ അംഗവും ഇസ്രായേലിലെ ന്യൂ ഹോപ്പ് പാര്‍ട്ടി മേധാവിയുമായ ഗിദിയോന്‍ സാര്‍. ഇസ്രായേല്‍ മാധ്യമമായ ഹീബ്രുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നെതന്യാഹു നേതൃത്വം നല്‍കുന്ന ലികുഡ് പാര്‍ട്ടി അംഗങ്ങള്‍ ഒരു പരിപാടിയില്‍ വെച്ച് ന്യൂ ഹോപ്പ് പാര്‍ട്ടി അംഗത്തെ ആക്രമിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആക്രമണത്തില്‍ ബോധരഹിതനായ ഹോപ്പ് പാര്‍ട്ടി അംഗത്തെ ആംബുലന്‍സിലാണ് കൊണ്ടുപോയത്. 

'ബീബി (നെതന്യാഹു) ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല. പത്ത് ദിവസത്തിനുള്ളില്‍ ഞാന്‍ നിങ്ങളെ മാറ്റിസ്ഥാപിക്കും.', അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ച്ച് 23-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെ സ്ഥാനത്തു നിന്ന് പുറത്താക്കുമെന്ന പ്രചാരണ പ്രതിജ്ഞയും അദ്ദേഹം ആവര്‍ത്തിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top