തിരുവനന്തപുരം: പറവൂരില്‍ വി.ഡി സതീശന് വിജയിക്കുമെന്നും അടുത്ത ധനകാര്യവകുപ്പുമന്ത്രി അദ്ദേഹമായിരിക്കുമെന്നും സലിം കുമാര്‍. ധര്മ്മജന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മജനും പാര്‍ട്ടിക്കും താല്പര്യമുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി തന്നെയുണ്ടാകുമെന്നും സലിം കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതില്‍ ഒരു സംശയവും വേണ്ട. മലയാള സിനിമയില്‍ നിന്ന് ഇനിയും കൂടുതല്‍ പേര് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സലിം കുമാര്‍ പറഞ്ഞു. പലരും പേടിച്ചിട്ടാണ് സ്വന്തം രാഷ്ട്രീയം പറയാത്തത്. കാരണം രാഷ്ട്രീയം പറഞ്ഞാല്‍ താന്‍ അനുഭവിച്ചത് പോലെയുള്ള പ്രശ്നങ്ങളുണ്ടാകും. രാഷ്ട്രീയം പറയാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ വഞ്ചന. രാഷ്ട്രീയം തുറന്നു പറഞ്ഞാല്‍ ഒരാള്‍ മറ്റുള്ളവരെ എതിര്‍ക്കുന്നുവെന്നല്ല അര്‍ഥമെന്നും സലിം കുമാര്‍ വിശദീകരിച്ചു.
താനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അത് അഭിമാനത്തോടെ എവിടെയും പറയുമെന്ന് ഇന്നലെ സലിം കുമാര്‍ പറഞ്ഞിരുന്നു. അത് മരിക്കും വരെ അങ്ങനെതന്നെയായിരിക്കും. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ഐ.എഫ്.എഫ്.കെ കൊച്ചി എഡിഷന് ഉദ്ഘാടനചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. അവിടെ നടക്കുന്നതൊരു സി.പി.ഐ.എം മേളയാണ്. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നുയെന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നുയെന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക